Friday, January 9, 2009

malayalam songs lyrics

To Read In Malayalam Click On The Below Icon

Click here for Malayalam Fonts

അഥര്‍വ്വം
സം‌ഗീതം‌ : ഇളയരാജ
ആലാപനം‌ : എം.ജി.ശ്രീകുമാര്‍

പൂവായ് വിരിഞ്ഞൂ... പൂന്തേന്‍ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
ആക്കയ്യിലോ അമ്മാനയാട്ടം ഈക്കയ്യിലോ പാല്‍ക്കവടി
കാലം പകര്‍ന്നു തുടിതാളം..
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ

ഇളവെയിലു തഴുകിയിരുമുകുളമിതള്‍ നീട്ടി ഇതളുകളില്‍ നിറകതിരു തൊടുകുറികള്‍ ചാര്‍ത്തി
ഇളവെയിലു തഴുകിയിരുമുകുളമിതള്‍ നീട്ടി ഇതളുകളില്‍ നിറകതിരു തൊടുകുറികള്‍ ചാര്‍ത്തി
ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദനിരു ചാരുതകള്‍ പോലെ
ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദനിരു ചാരുതകള്‍ പോലെ
താനേ ചിരിക്കും താരങ്ങള്‍ പോലേ മണ്ണിന്റെ മാറില്‍ മാന്തളിരു പോലെ
മാറു മൃദു ശോഭകളെ ഭൂമി വരവേല്‍ക്കയായ്

പൂവായ് വിരിഞ്ഞൂ... പൂന്തേന്‍ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ

പ്രണവമധു നുകരുവതിനുണരുമൊരു ദാഹം കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ദാഹം
പ്രണവമധു നുകരുവതിനുണരുമൊരു ദാഹം കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ദാഹം
വൃണ്മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം
വൃണ്മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം
കാണാനുഴറുന്നു നാടായ നാടും കാടായ കാടും തേടിയലയുന്നൂ‍
ഏതു പൊരുള്‍ തേടിയതു കാനല്‍ജലമായിതോ

പൂവായ് വിരിഞ്ഞൂ... പൂന്തേന്‍ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
ആക്കയ്യിലോ അമ്മാനയാട്ടം ഈക്കയ്യിലോ പാല്‍ക്കവടി
കാലം പകര്‍ന്നു തുടിതാളം..
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ

ധനം
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം :രവീന്ദ്രന്‍
ആലാപനം :ചിത്ര

ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതേ
വിങ്ങിക്കരയണ കാണാപ്പൂവിന്‍‌റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ

തെക്കേ മുറ്റത്തേ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മി ഉരുമ്മി ഇരിക്കണ പച്ചക്കുതിരകളേ
തെക്കേ മുറ്റത്തേ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മി ഉരുമ്മി ഇരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പ് മുറിക്കാ‍ന്‍ വാ
കസ്തൂരി ചുണ്ണാമ്പ് തേക്കാന്‍ വാ
കൊച്ചരിപല്ലു മുറുക്കി ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ

മേലേ വാര്യത്തേ പൂവാലി പൈയ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരി
മേലേ വാര്യത്തേ പൂവാലി പൈയ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരി
കിങ്ങിണിമാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിക്കാന്‍ വാ
തൂവെള്ളി കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ

ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതേ
വിങ്ങിക്കരയണ കാണാപ്പൂവിന്‍‌റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ

യുവജനോല്‍സവം
സം‌ഗീതം‌ : രവീന്ദ്രന്‍
ആലാപനം‌ : കെ.ജെ.യേശുദാസ്

ഇന്നുമെന്റെ കണ്ണുനീരില്‍... നിന്നോര്‍മ്മ പുഞ്ചിരിച്ചു..
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനു‌സെന്നപോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

സ്വര്‍‌ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കൂന പൊന്‍പണം‌പോല്‍
നിന്‍ പ്രണയപ്പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാനപ്പൂത്തുമ്പികള്‍ നിന്നധരം തേടിവരും

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനു‌സെന്നപോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

ഈവഴിയിലിഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കിലെന്തുനിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ

ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനു‌സെന്നപോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ ...നിന്നോര്‍മ്മ പുഞ്ചിരിച്ചു..

വടക്കും നാഥന്‍
ഗാനങ്ങള്‍:ഗിരീഷ് പുത്തഞ്ചേരി
സംഗീതം :ഔസേപ്പച്ചന്‍
ആലാപനം :ചിത്ര

കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍
മയില്‍പ്പീലിനിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം

പകല്‍‌വെയില്‍ ചായും നേരം
പരല്‍ക്കണ്ണുനട്ടെന്‍ മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
പകല്‍‌വെയില്‍ ചായും നേരം
പരല്‍ക്കണ്ണുനട്ടെന്‍ മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
മണിച്ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടുചേര്‍ക്കും പോലെ
മണിച്ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടുചേര്‍ക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം

കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം

നിലാകുളില്‍ വീഴും രാവില്‍
കടഞ്ഞോരീ പൈപാലിനാല്‍
കുറുമ്പുമായെന്നും വന്നു നില്‍ക്കേ
നിലാകുളില്‍ വീഴും രാവില്‍
കടഞ്ഞോരീ പൈപാലിനാല്‍
കുറുമ്പുമായെന്നും വന്നു നില്‍ക്കേ
ചുരത്താവൂ ഞാനെന്‍ മൌനം
തുളുമ്പുന്ന പുന്തേന്‍ കിണ്ണം
നിഴല്‍‌പോലെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം

കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍
മയില്‍പ്പീലിനിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം

No comments:

Post a Comment

KERALA ENTERTAINMENT WHAT IS NEW

Kerala News