സമ്മര്‍ ഇന്‍ ബെത്ലെഹേം
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :വിദ്യാസാഗര്‍
ആലാപനം : ശ്രീനിവാസ്, സുജാത
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും നിന്‍ മടിയിലെ പൈതലായ്
നീമൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തുഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
പൂവിന്‍റെ നെഞ്ചില്‍ തെന്നല്‍ നെയ്യും
പൂര്‍ണ്ണേന്ദു പെയ്യും വസന്തം
മെയ്മാസരാവില്‍ പൂക്കും മുല്ലേ
നീതന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
നാടോടിക്കാറ്റ്
സംഗീതം : ശ്യാം
ആലാപനം : കെ.എസ്.ചിത്ര
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ
പുളക മുകുളമേന്തി രാഗ വൃന്ദാവനം
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മിന്നാരം
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എസ്.പി വെങ്കിടേഷ്
ആലാപനം :ശ്രീ കുമാര്‍
നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
നിലാവേ മായുമോ കിനാവും നോവുമായ്
മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്തകാലം
തുള്ളിത്തുടിച്ചും തമ്മില്‍കൊതിച്ചും
കൊഞ്ചികളിയാടി നമ്മള്‍
നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞുപോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായ്
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ..
നീലക്കുന്നിന്‍മേല്‍ പീലിക്കൂടിന്‍മേല്‍
കുഞ്ഞുമഴ വീഴും നാളില്‍
ആടിക്കൂത്താടും മാരികാറ്റായ് നീ
എന്തിനിതിലേ പറന്നൂ
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞൂ ദൂരെ ദൂരെ
അതു കണ്ടു നിനയാതെ നീ ചിരിച്ചൂ
നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
സൂര്യമാനസം
സംഗീതം : എം.എം.കീരവാണി
ആലാപനം : കെ.ജെ.യേശുദാസ്
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളാല്‍ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
മൂന്നാം പക്കം
സംഗീതം : ഇളയരാജ
ആലാപനം : ജി.വേണുഗോപാല്‍
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ത്തു
മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം












No comments:
Post a Comment