Friday, January 9, 2009

malayalam songs lyrics 3

To Read In Malayalam Click On The Below Icon

Click here for Malayalam Fonts






മിഥുനം
സം‌ഗീതം‌ : എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌ : എം.ജി.ശ്രീകുമാര്‍




അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടിപ്പാടി
അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്ലിന്‍ മണിമേട ഒരു കാറ്റില്‍ വീണു
മണ്ണിലേ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമതോര്‍മ്മയായ്
മണ്ണിലേ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമതോര്‍മ്മയായ്
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം

അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലീ വസന്തത്തിന്‍ ദൂതികള്‍
പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലീ വസന്തത്തിന്‍ ദൂതികള്‍
ഋതുശോഭയാകെ ഒരു കുഞ്ഞുപൂവില്‍

അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടിപ്പാടി
അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍



പഞ്ചാഗ്നി
സം‌ഗീതം‌ : ബോംബെ രവി
ആലാപനം‌ : കെ.ജെ.യേശുദാസ്




ആ രാത്രി മാഞ്ഞുപോയി
ആ രക്ത ശോഭമായി
ആയിരം കിനക്കളും പൊയി മറഞ്ഞു
ആ രാത്രി മാഞ്ഞു പോയി
പാടാന്‍ മറന്നു പോയ പാട്ടുകളല്ലൊ നിന്‍
മാടത്ത മധുരമായി പാടുന്നു (ആ രാത്രി)

അത്ഭുത കഥകള്‍ തന്‍
ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം
പ്ലാവില പത്രങ്ങളില്‍ പാവക്കു
പാല്‍ കുറുക്കും പൈതലയി
വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ
ആ...ആ..ആ (ആ രാത്രിമാഞ്ഞുപോയി)


അപ്സരസ്സുക തഴെ
ചിത്രശലഭങ്ങളാല്‍
പുഷ്പങ്ങള്‍ തേടി വരും
കഥകള്‍ ചൊല്ലാം
പൂവിനെ പോലും നുള്ളി നോൊവിക്കനരുതാത്ത
കേവല സ്നേഹമായി നീ അരികില്‍ നില്‍ക്കൂ
ആ...ആാ..ആ. (ആ രാത്രി മഞ്ഞുപോയി)



മണിച്ചിത്രത്താഴ്
ഗാനങ്ങള്‍ : ബിച്ചു തിരുമല
സംഗിതം :എം.ജി രാധാകൃഷ്ണന്‍
ആലാപനം : യേശുദാസ്





വരുവാനില്ലാരുമെങ്ങൊരുനാളുമീ വഴിക്കറിയാം
അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
ഇന്നും വെറുതെ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായൊരുനേരം
ഋതുമാറി മധുമാത്രമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം
അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ

വരുമെന്നുചൊല്ലി പിരിഞ്ഞുപൊയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്‍‌റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നെന്നോ
ഇന്നു ഒരു മാത്ര കൊണ്ടുവന്നല്ലോ
കൊതിയൊടെ ഓടിച്ചെന്നകലത്താവഴിയിലേ-
-ക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവച്ചെന്‍‌റെ
വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു.




നിന്നിഷ്ടം എന്നിഷ്ടം
സം‌ഗീതം‌ : കണ്ണൂര്‍ രാജന്‍
ആലാപനം‌ : കെ.ജെ.യേശുദാസ്,എസ്.ജാനകി





ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം

ചിറകിടുന്ന കിനാക്കളില്‍ ഇതള്‍ വിരിഞ്ഞ സുമങ്ങളില്‍
ചിറകിടുന്ന കിനാക്കളില്‍ ഇതള്‍ വിരിഞ്ഞ സുമങ്ങളില്‍
നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്
നീയെന്റെ ജീവനില്‍ ഉണരൂ ദേവാ..

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം

ചമയമാര്‍ന്ന മനസ്സിലെ ചാരുശ്രീപവി നടകളില്‍
ചമയമാര്‍ന്ന മനസ്സിലെ ചാരുശ്രീപവി നടകളില്‍
തൊഴുതുണര്‍ന്ന പ്രഭാതമായ് ഒഴുകി വന്ന മനോഹരീ
നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ..

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം




പ്രണയവര്‍ണ്ണങ്ങള്‍‌
സംഗീതം : വിദ്യാ സാഗര്‍
ആലാപനം : സുജാത





ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
‍ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ ഇന്നും

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍

വെണ്ണിലാവുപോലും നിനക്കിന്‍
എരിയും വേനലായി
വര്‍ണ്ണ രാജി നീട്ടും വസന്തം
വര്‍ഷ ശോകമായി
നിന്‍റെയാര്‍ദ്ര ഹ്യദയം തൂവല്‍
ചില്ലുടഞ്ഞ പടമായി
നിന്‍റെയാര്‍ദ്ര ഹ്യദയം തൂവല്‍
ചില്ലുടഞ്ഞ പടമായി.
ഇരുളില്‍ പറന്നുമുറിവേറ്റുപാടുമൊരു
പാവം തൂവല്‍ കിളിയായ് നീ

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം

പാതി മാഞ്ഞ മഞ്ഞില്‍
പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
‍കാറ്റില്‍ മിന്നിമായും വിളക്കായ്
കാത്തുനില്‍പ്പതാരേ
നിന്‍‌റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
നിന്‍‌റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
മനസില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
പാവം കണ്ണീര്‍ മുകിലായ് നീ

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ



വിഷ്ണുലോക
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം :രവീന്ദ്രന്‍
ആലാപനം :ശ്രീകുമാര്‍





മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ
കണ്ണീര്‍ക്കയത്തിന്‍ അക്കരെ ഓരത്ത്
ദൂരെക്കു ദൂരെ അമ്പിളി കൊമ്പത്ത്
പൊന്‌തൂവല്‍ ചേലുണരാന്‍
പൊന്‌തൂവല്‍ ചേലുണരാന്‍
കൂടെപോരുന്നോ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍
വിണ്ണിന്‍ മാറിലേക്കു നീ വരുന്നുവോ
മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍
വിണ്ണിന്‍ മാറിലേക്കു നീ വരുന്നുവോ
പൊന്നോണക്കുഴലൂതിയുണര്‍ത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറ‍ക്കാനാളുണ്ടേ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

താരണി മേടയില്‍ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണു നീ
താരണി മേടയില്‍ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണു നീ
പോക്കില മെയ്യുന്ന താമരനുലിന്‍‌റെ കൂടുണ്ടേ
ഇത്തിരിക്കൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടേ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ
കണ്ണീര്‍ക്കയത്തിന്‍ അക്കരെ ഓരത്ത്
ദൂരെക്കു ദൂരെ അമ്പിളി കൊമ്പത്ത്
പൊന്‌തൂവല്‍ ചേലുണരാന്‍
പൊന്‌തൂവല്‍ ചേലുണരാന്‍
കൂടെപോരുന്നോ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ



സമ്മര്‍ ഇന്‍ ബേത്ലഹേം‌
സംഗീതം : വിദ്യാ സാഗര്‍
ആലാപനം : കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര





ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ

പല നാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികള്‍‌ക്കു മുന്‍പിലിതളാര്‍‌ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേ കിടന്നു മിഴിവാര്‍‌ക്കവേ
ഒരു നേര്‍ത്ത തെന്നലാലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ

ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ

മലര്‍‌മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍‌ക്കവേ
ഒരു പാഴ് കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം

ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ



ചില്ല്
വരികള്‍ : ഒ എന്‍ വി കുറുപ്പ്
സംഗീതം : എം ബി ശ്രീനിവാസന്‍
പാടിയത് : ഡോ .കെ ജെ യേശുദാസ് /എസ്.ജാനകി





ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം

ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം

അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം..

No comments:

Post a Comment

KERALA ENTERTAINMENT WHAT IS NEW

Kerala News